സൗദിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു;വ്യാപനം തടയാൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം ആയിരത്തിന് മുകളിലെത്തിയ പ്രതിദിന കേസുകൾ ഇന്ന് വീണ്ടും ഉയർന്ന് 1,746 ലെത്തി. ഇതുൾപ്പെടെ 8,217 പേർ വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുണ്ട്. റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പ്രതിദിന കേസുകളിലെ വർധന രൂക്ഷമായതോടെയാണ് പൊതുആരോഗ്യ അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. നഗരങ്ങൾക്കുള്ളിലെ ബസ് യാത്രക്കാർ ബസ് സ്റ്റേഷനിലും ബസിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.