ഒമാനില്‍ കനത്ത മഴക്ക് സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകി

0

ഒമാനിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്തേക്കും. ചിലയയിടങ്ങിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ച്കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You might also like