വീട്ടില്‍ എല്ലാവരും കോവിഡ് ബാധിതരായാൽ; ശീലിക്കണം കോവിഡ് സ്വയം പരിപാലനം- ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍

0

കോവിഡിന്റെ അടുത്ത തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് കോവിഡ് പോസിറ്റീവാകുന്നത്. മുൻപ് പോസിറ്റീവായവരും വീണ്ടും കോവിഡ് ബാധിതരാവുന്നുണ്ട്. രണ്ട് ഡോസ് വാക്സിനുമെടുത്ത് ഒരു തവണ കോവിഡ് വരുകയും ചെയ്തവർക്ക് ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയുണ്ടാകാറുണ്ട്. ഇതിനെയും തകർത്തെറിഞ്ഞാണ് വീണ്ടും ആളുകൾ കോവിഡ് ബാധിതരാവുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ഡോ. എസ്.എസ്. സന്തോഷ്കുമാർ രണ്ടാമതും കോവിഡ് പോസിറ്റീവായിരിക്കുന്നു. വീട്ടിൽ എല്ലാവരും കോവിഡ് ബാധിതരായാൽ സ്വയം പരിപാലനം ചെയ്യുകയേ രക്ഷയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്… മൂന്നു ദിവസം മുൻപ് ചെറിയൊരു ചുമയും തൊണ്ടവേദനയും വന്നപ്പോഴാണ് ടെസ്റ്റ് ചെയ്തത്. പോസിറ്റീവാണ്. കോവിഡ് രോഗികളോടിടപഴകി കാസർകോട്ടും മുംബൈയിലുമൊന്നും പോയി വന്നപ്പോൾ കോവിഡിന്റെ ആക്രമണത്തിൽപെട്ടിരുന്നില്ല. പിന്നീട് നെഞ്ചുവേദനയെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് നേരത്തേ കോവിഡ് വന്നുപോയതായി സ്ഥിരീകരിച്ചത്. അപ്പോൾ ഇത് രണ്ടാമത്തെ കോവിഡ് ആക്രമണമാണ്. രണ്ടു വാക്സിനുകളും യഥാസമയം എടുത്തിരുന്നതിനാലും നേരത്തേ കോവിഡ് വന്നതിനാലുമുള്ള ഹൈബ്രിഡ് ഇമ്യൂണിറ്റിയേയും തകർത്താണ് ഇപ്പോൾ വീണ്ടും കോവിഡ് പിടികൂടിയത്.

You might also like