വിമാനയാത്രയ്ക്ക് ഒറ്റ ഹാൻഡ് ബാഗ് മതി; ചട്ടം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ
വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു. വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.