സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന് സംശയിക്കുന്നതായി ആരോഗ്യവിദഗ്ധര്‍; നാല് ദിവസത്തിനിടെ രണ്ട് ലക്ഷത്തിലധികം രോഗികള്‍
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് രോഗ ബാധിതരായത് 2,11,522 പേരാണ്.രോഗലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ വര്‍ധനവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സമൂഹ വ്യാപന ആശങ്ക ആരോഗ്യ മന്ത്രി തള്ളിയിട്ടുമില്ല.സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനടുത്ത് തുടരുകയാണ്.അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് രോഗവ്യാപനം കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയില്‍ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ രോഗവ്യാപനതോത് ഗണ്യമായി കുറഞ്ഞതാണ് കാരണം.