കണ്ണൂർ വിസി നിയമനം; നിർണായക കത്തുകൾ ലോകായുക്തയിൽ കൈമാറി സർക്കാർ
കണ്ണൂർ സർവകലാശാല വി സി നിയമന വിവാദത്തിൽ നിർണായക കത്തുകൾ സർക്കാർ ലോകായുക്തയിൽ കൈമാറി. പേര് നിർദേശിക്കാനുണ്ടോയെന്ന് ആവശ്യപ്പെട്ട് ഗവർണ്ണറുടെ ഓഫിസിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. ഗവർണറുടെ കത്തിന് മറുപടിയായാണ് ശുപാർശ കത്തയച്ചതെനാണ് സർക്കാർ വിശദീകരണം. രണ്ട് കത്തുകളും സർക്കാർ ലോകായുകതയിൽ സമർപ്പിച്ചു. വി സി നിയമനത്തിൽ മന്ത്രി പ്രൊഫ. ബിന്ദുവിനെതിരായ ഹർജിയിൽ വെള്ളിയാഴ്ച ലോകായുക്ത ഉത്തരവ് വരും. ഏറെ നിര്‍ണായകമായ വാദ പ്രതിവാദങ്ങളാണ് രമേശ് ചെന്നിത്തലയുടേയും മന്ത്രി ആര്‍.ബിന്ദുവിന്റെ അഭിഭാഷകരും നടത്തിയത്. ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാല്‍ തന്റെ പരാതി ചാലന്‍സലര്‍ക്കെതിരല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ പറഞ്ഞു.