ബിപിഎൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക്; കൺസഷൻ പരിഷ്കാരത്തിന് ശുപാർശ

0

വിദ്യാർത്ഥികളുടെ കൺസഷൻ പരിഷ്‌കരിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ. ബിപി എൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക് ആക്കാനുമാണ് ശുപാർശ ചെയ്തത്. ആനുകൂല്യത്തിനുള്ള പരമാവധി പ്രായപരിധി 17 ആക്കി നിശ്ചയിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നിലപാട് നിർണായകമാണ്. അതേസമയം സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ സർക്കാർ റിപ്പോർട്ടിൽ തീരുമാനം ഉടൻ അറിയിക്കും.ജസ്റ്റിസ് എം.രാമചന്ദ്രന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്തണമെന്നാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാം. നിലവില്‍ ഇത് 70 പൈസയാണ്.

You might also like