പിള്ളേരുടെ ഓരോ ഫാഷനേ; ഭക്ഷണം കഴിക്കുമ്പോൾ ഇനി മാസ്‌ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെയ്‌ക്കാം; ആകർഷകമായ ഡിസൈനുമായി കമ്പനി

0

കൊറോണ മഹാമാരി ലോകത്ത് പടർന്ന് പിടിച്ചതിന് ശേഷം നമ്മുടെ ജീവതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയതാണ് മാസ്‌ക്. പണ്ട് ഹോസ്പിറ്റലുകളിൽ മാത്രം കണ്ട് പരിചയിച്ച സർജിക്കൽ മാസ്‌കിൽ നിന്ന് ഏറെ മാറ്റം വന്നുകഴിഞ്ഞു ഇന്ന് നാം ഉപയോഗിക്കുന്ന മാസ്‌ക്കുകൾക്ക്. മാസ്‌ക് ഇടുന്ന ആളുകൾക്കും വസ്ത്രത്തിനും സന്ദർഭങ്ങൾക്കും അനുസരിച്ച് മാസ്‌കിന്റെ പ്രത്യേകതകളിലും വിലയിലും മാറ്റം വരുന്നു. തുണിയുടെയും സർജിക്കൽ മാസ്‌കുകളോടുമൊപ്പം ലക്ഷക്കണക്കിന് രൂപയുടെ രത്‌നങ്ങൾ പതിപ്പിച്ച മാസ്‌കുകളും സ്വർണമാസ്‌കുകളും ഇന്ന് വിപണി കൈയ്യടക്കി കഴിഞ്ഞു. മാസ്‌ക് ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത വസ്തു ആയ സ്ഥിതിക്ക് ഇനി ഭക്ഷണം കഴിക്കുമ്പോൾ പോലും മാസ്‌ക് മാറ്റേണ്ടതില്ല എന്നാണ് കമ്പനി പറയുന്നത്. ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ മാസ്‌കിന്റേത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ മാസ്‌ക് മുകളിലേയ്ക്ക് മാറ്റി വെയ്ക്കാം.

You might also like