ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായി: അനുശോചനം അറിയിച്ച് ഇമ്രാൻ ഖാൻ

0

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ കേൾക്കുന്നത് ലോകമെമ്പാടുമുള്ളവർക്ക് സന്തോഷം നൽകി. ലോകം അറിയുന്ന യഥാർത്ഥ ഗായികയെ ഇന്ന് ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറിച്ചു. തന്റെ ശ്രുതിമധുരമായ സ്വരത്താൽ പല തലമുറകളെ വിസ്മയിപ്പിച്ച ഒരു ഇതിഹാസത്തെയാണ് സംഗീത ലോകത്തിന് നഷ്ടമായതെന്നാണ് പാകിസ്താൻ നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. താൻ വളർന്നുവന്നത് അവരുടെ പാട്ടുകൾ കേട്ടാണെന്നും എന്നും നമ്മുടെ ഓർമ്മയുടെ ഭാഗമായി അവർ നിലനിൽക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

You might also like