തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമില്ല; നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

0

ദോഹ • ഖത്തറില്‍ ശനിയാഴ്ച മുതല്‍ തുറന്ന പൊതുസ്ഥലങ്ങളില്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമില്ല. എന്നാല്‍ അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചിരിക്കണം. തുറന്ന പൊതുസ്ഥലങ്ങളില്‍ നിശ്ചിത ഇടങ്ങളില്‍ ഒഴികെയാണ് മാസ്‌ക് ധരിക്കലില്‍ ഇളവ് നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങളും ഇവന്റുകളും നടക്കുന്ന വേദികള്‍, പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉപഭോക്താക്കളുായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന തൊഴിലിടങ്ങളിലും ജീവനക്കാര്‍ ജോലി സമയങ്ങളില്‍ മാസ്‌ക് ധരിച്ചിരിക്കണം. അടഞ്ഞ പൊതുസ്ഥലങ്ങളിലും എല്ലായ്‌പ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് മാസ്‌ക് ധരിക്കല്‍ വ്യവസ്ഥയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇളവ് നല്‍കിയത്. പുതിയ ഇളവുകള്‍ ഈ മാസം 12 മുതല്‍ പ്രാബല്യത്തിലാകും.

You might also like