ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ
റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. ( indian digital currency from next year ) റിട്ടെയിൽ സിബിഡിസിയാണ് സാധാരണ കറൻസി പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളാണ് ഹോൾസെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യൻ രൂപയ്ക്ക് സമാനമായിരിക്കും.