ആളില്ലാ ഹെലികോപ്റ്റർ പറന്നുയർന്നു; പരീക്ഷണദൗത്യം വിജയകരം; ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ വൈറൽ
കെന്റുക്കി: പൈലറ്റില്ലാതെ സ്വയം പറന്നുയർന്ന് യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ. ഓട്ടോണമസായി പ്രവർത്തിക്കുന്ന ഹെലികോപ്റ്ററുകളുടെ വികാസത്തിൽ പ്രധാന ചുവടുവെയ്പ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയിലെ കെന്റുക്കിയിലാണ് അപൂർവമായ ഈ കാഴ്ച നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്റ്റർ 30 മിനിറ്റാണ് പൈലറ്റില്ലാതെ പറന്നത്. കെന്റുക്കിയിലെ ഫോർട്ട് ക്യാമ്പ്‌ബെല്ലിൽ ആയിരുന്നു സംഭവം. ഫെബ്രുവരി അഞ്ചിനായിരുന്നു ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ആളില്ലാ ഹെലികോപ്റ്റർ മണിക്കൂറിൽ 115 മുതൽ 125 മൈൽ വേഗതയിലും ഏകദേശം 4,000 അടി ഉയരത്തിലും പറന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇത്തരത്തിൽ പൈലറ്റില്ലാതെ പറന്ന് പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.