ഞാനിവിടെ സ്വര്‍ഗത്തില്‍ ചില്ലിംഗ് ആണ്. ഡോണ്ട് വറി’…..മരണത്തെ പുഞ്ചിരിയോടെ നേരിട്ട യുവാവ്, ടിഷ്യു പേപ്പറില്‍ എഴുതിയത് ഇരുപത്തഞ്ചോളം കത്തുകള്‍
‘നിങ്ങളോടൊപ്പം ചില്‍ ആവാന്‍ ഞാന്‍ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വര്‍ഗത്തില്‍ ചില്ലിങ് ആണ്. ഡോണ്ട് വറി’….. മരണത്തെ പുഞ്ചിരിയോടെ നേരിട്ട ഒരു യുവാവ് ബന്ധുക്കകള്‍ക്കായി കുറിച്ച വാക്കുകളിത്. ജോസ് റെയ്നി(മുന്നാസ്) യെന്ന യുവാവ് അവസാനം എഴുതിയ കുറിപ്പിലാണ് ഈ വാക്കുകളുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് മുന്നാസി (25) ന് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്.
ചികിത്സാകാലത്ത് തലയോട്ടി തുറന്നുള്ള രണ്ട് ശസ്ത്രക്രിയകളെയും കീമോ റേഡിയേഷന്‍ ചികിത്സകളെയും മുന്നാസ് പുഞ്ചിരിയോടെ നേരിട്ടു. കൊവിഡ് കാലത്താണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. യാത്രകളേറെ ഇഷ്ടപ്പെട്ടിരുന്ന മുന്നാസ് രോഗമറിഞ്ഞതിനു ശേഷവും യാത്രകള്‍ക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം ഇടതുഭാഗം തളര്‍ന്നു.
‘കൂടുതല്‍ ദുഃഖിക്കുന്നതു നിര്‍ത്തൂ… ഐ ആം എ സൂപ്പര്‍ ഹീറോ…’ മരണം ഉറപ്പിച്ച് ഐസിയുവിലെ കിടക്കയിലായിരിക്കുമ്പോള്‍് മുന്നാസ് എഴുതി. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ടിഷ്യു പേപ്പറില്‍ ഇങ്ങനെ ഇരുപത്തഞ്ചോളം കത്തുകള്‍ മുന്നാസ് എഴുതിയിട്ടുണ്ട്.
ചികിത്സിച്ച ഡോക്ടര്‍ക്കും ഫിസിയോതെറാപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറില്‍ മുന്നാസ് കത്തുകള്‍ കൈമാറിയിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.