500 രൂപയ്ക്ക് കാർ കഴുകി തുടക്കം; ഇന്ന് 20 കോടി വിറ്റുവരവുള്ള കമ്പനി ഉടമ

0

സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറിയപ്പോഴാണ് ആന്ധ്രാപ്രദേശുകാരനായ ബട്ടല്ല മുനുസ്വാമി ബാലകൃഷ്ണയുടെ ജീവിതത്തിൽ മാറ്റമുണ്ടാകുന്നത്. അതുവരെ കാർ കഴുകുന്ന ജോലിയും സെയിൽസ് ജോലിയുമായി നടന്നിരുന്ന ജീവിതത്തിൽ വിജയത്തിന്റെ സൗന്ദര്യമെത്തി.

ജീവിക്കാനുള്ള വരുമാനം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് എടുത്ത തീരുമാനം ശരിയെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി. ഇന്ന് 20 കോടി വിറ്റുവരവുള്ള കമ്പനി ഉടമയാണ് ബാലകൃഷ്ണ. അക്വാപോട്ട് എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് കമ്പനിയിലേക്കുള്ള യാത്ര ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്നതായിരുന്നു.

”പത്ത് രൂപ ചെലവാക്കുമ്പോൾ ആ തുക ഉണ്ടാക്കാന്‍ അച്ഛനും അമ്മയും 3 ലിറ്റര്‍ പാല്‍ വില്‍ക്കണമെന്ന കാര്യം ഓർക്കും” തന്റെ യൗവനത്തെ പറ്റി ബാലകൃഷ്ണ ഓർക്കുന്നത് ഇങ്ങനെയാണ്. ഈ ജീവിത സാഹചര്യത്തിൽ നിന്ന് നടന്നു കയറിയ ബാലകൃഷ്ണ രക്ഷിതാക്കള്‍ക്ക് പിന്നീട് 33 ലക്ഷത്തിന്റെ ടൊയോട്ട കാറാണ് സമ്മനാനിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ശങ്കരയാലപ്പെട്ട എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ക്ഷീര കര്‍ഷരായുന്നു അച്ഛനും അമ്മയും. 1998 ല്‍ സര്‍ക്കാര്‍ കോളേജില്‍ നിന്ന് ഓട്ടോ മൊബൈലില്‍ വൊക്കേഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബാലകൃഷ്ണ ജോലി തേടി ബംഗളൂരവിലേക്ക് എത്തുന്നത്.

ജോലി തേടി എല്ലാ ഓട്ടോ മൊബൈല്‍ കമ്പനികളെയും സമീപിച്ചെങ്കിലും മെക്കാനിക്കായി ആരും ബാലകൃഷ്ണയെ പരി​ഗണിച്ചില്ല. പിന്നീട് മാരുതി ഡീലർഷിപ്പിൽ കാര്‍ വാഷറായാണ് ബം​ഗളൂരുവിൽ ആദ്യ ജോലി സംഘടിപ്പിക്കുന്നന്നത്. ആറു മാസത്തിന് ശേഷം അവധിക്ക് വീട്ടിലെത്തിയ സമയത്താണ് സിആര്‍ഐ പമ്പിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി അപേക്ഷ നൽകുന്നതും ജോലി ലഭിക്കുന്നതും. കാർ വാഷർ എന്ന 500 രൂപ ജോലിയിൽ നിന്ന് മാസത്തിൽ 2,000 രൂപ നേടാൻ ഈ സെയിൽസ് ജോലി വഴി സാധിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം കോയമ്പത്തൂരുള്ള പോയിന്റ് പമ്പ് എന്ന മറ്റൊരു കമ്പനിയിലേക്ക് മാറി. 6,000 രൂപയായിരുന്നു ഇവിടെ ശമ്പളം. പിന്നീട് അഡൂര്‍ വെൽഡിംഗ് ലിമിറ്റഡ് എന്ന മുംബൈയിലുള്ള കമ്പനിയില്‍ നിന്നാണ് അഞ്ചക്ക ശമ്പളം ലഭിക്കുന്നത്. 12,000 രൂപയായിരുന്നു ഇവിടുത്തെ ശമ്പളം.

ഇക്കാലത്ത് ഹൈദരാബദില്‍ എയര്‍ പോലുഷ്യന്‍ ഉപകരണങ്ങള്‍ വില്ക്കുന്ന കമ്പനിയിലെ സെയില്‍സ് ടീമിലേക്ക് ബാലകൃഷ്ണ മാറിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ബിസിനസ് പിടിക്കുമെങ്കിലും മുതിർന്ന ഉദ്യോഗസ്ഥന്‍ ക്രെഡിറ്റ് തട്ടിയെടുക്കുന്ന അനുഭവത്തെ തുടർന്നാണ് അദ്ദേഹം ജോലി വിടുന്നത്. 2011 ൽ എടുത്ത ഈ തീരുമാനമാണ് ബാലകൃഷ്ണയുടെ ജീവിതത്തിൽ വഴി തിരിവാകുന്നത്. പുതിയ സംരംഭത്തിനായുള്ള ആലോചനയിൽ സമ്പാദ്യത്തിലെ 1.30 ലക്ഷം രൂപയെടുത്ത് അഡ്വാന്‍സ് നല്‍കി സെക്കന്തരാബാദില്‍ ബാലകൃഷ്ണ മുറി വാടകയ്ക്കെടുത്തു.

”എന്തെങ്കിസും സ്വന്തമായി ആരംഭിക്കണം എന്നായിരുന്നു മനസിൽ. പാനി പൂരി വില്പനയെങ്കില്‍ അത്. എളുപ്പ വഴിയില്‍ പുരോഗതിയില്ലെന്ന് മനസിലാക്കിയ സമയമായിരുന്നു അത്”, ബാലകൃഷ്ണ ആ സമയത്തെ കുറിച്ച് ഓർക്കുന്നു. സുഹൃത്ത് നവീനുമായി നടത്തിയ ചർച്ചയിലാണ് റിവേഴ്‌സ് ഓസ്‌മോസിസ് ഉപയോഗപ്പെടുത്തിയുള്ള വാട്ടര്‍ പ്യൂരിഫയര്‍ ബിസ്‌നസിനെ പറ്റിയുള്ള ആശയം ലഭിക്കുന്നത്. ചെന്നെെയില്‍ വാട്ടര്‍ എക്‌സോയില്‍ പങ്കെടുക്കുകയും നേരത്തെ ഒന്നിച്ച് ജോലി ചെയ്ത സുഹൃത്തിന്റെ റിവേഴ്‌സ് ഓസ്‌മോസിസ് നിര്‍മാണ സംരംഭം സന്ദർശിക്കുകയും ചെയ്തു.

മൂന്ന് ദിവസത്തെ ഈ ചര്‍ച്ചകള്‍ക്ക് ശേഷം 20 യൂണിറ്റ് റിവേഴ്‌സ് ഓസ്‌മോസിസുമായാണ് അദ്ദേഹം തിരികെ ഹൈദരാബാദിലെത്തുന്നത്. ഇതു ഉപയോ​ഗിച്ചുള്ള വാട്ടർ പ്യൂരിഫയറുകൾ നിർമിച്ചും. സാധനം വില്പന നടത്താനുള്ള സ്വന്തം ശൈലി ഉപയോഗിച്ച് മാസത്തിനള്ളില്‍ 1.2 ലക്ഷത്തിന്റെ വില്പന അദ്ദേഹം നടത്തി. അങ്ങനെ അക്വാപോട്ട് ആര്‍ഒ ടെക്‌നോളജീസ് പ്രവര്‍ത്തനം തുടങ്ങി. രണ്ട് ലക്ഷം രൂപയ്ക്ക് ആരംഭിച്ച കമ്പനി വര്‍ഷത്തില്‍ 25-50 ശതമാനം വളരർച്ച നേടുന്നുണ്ട്. 20 കോടി വിറ്റുവരിലേക്കുയർന്ന കമ്പനി ഈ രം​ഗത്തെ പ്രധാന 20 കമ്പനികളുടെ കൂട്ടത്തിലുണ്ട്.

You might also like