എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതികവിദ്യയുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

0

സ്വര്‍ണം ഈടായി നല്‍കുകയാല്‍ വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. പണയ ഇടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാത്രമാണ് നമുക്ക് ഇത്തരത്തില്‍ ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല്‍ എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. വാറങ്കലിലാണ് എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗോള്‍ഡ് ലോണ്‍ എടിഎം സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.

വെള്ളിയാഴ്ച ബാങ്കിന്റെ വാറങ്കല്‍ ശാഖയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എം വി റാവു ഈ അത്യാധുനിക എ ടി എം ഉദ്ഘാടനം ചെയ്തു. എ ഐ-പവര്‍ഡ് ഗോള്‍ഡ് ലോണ്‍ എ ടി എം സാമ്പത്തിക മേഖലയില്‍ ഒരു ഗെയിം-ചേഞ്ചര്‍ ആയിരിക്കുമെന്ന് എം വി റാവു അഭിപ്രായപ്പെട്ടു. ആധാറും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനും ഉപയോഗിച്ച് വെറും 10 മുതല്‍ 12 മിനിറ്റിനുള്ളില്‍ സ്വര്‍ണ്ണ വായ്പയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

You might also like