
വിവർത്തനം ഇനി ഈസി; നിര്‍മിതബുദ്ധിയില്‍ പുതിയ നീക്കവുമായി ഗൂഗിള്‍, റിപ്പോർട്ടുകൾ പുറത്ത്
ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവരുണ്ടാകില്ല. ഒരിക്കലെങ്കിലും വിവർത്തനത്തിനായി നാം എല്ലാം ഗൂഗിൾ ട്രാൻസ്ലേറ്റിനെ ആശ്രയിച്ചിരിക്കും. ഒരിക്കൽ വിവർത്തനം ചെയ്ത് കിട്ടിയ കുറിപ്പ് തൃപ്തികരമല്ലെങ്കിൽ എന്താണ് ചെയ്യുക? എന്നാൽ അതിനുള്ള വഴി തുറന്നിരിക്കുകയാണ് ഗൂഗിൾ. ട്രാൻസ്ലേറ്റ് ആപ്പിൽ പുതിയ എ.ഐ അധിഷ്ഠിത ഫോളോ അപ് ‘ക്വസ്റ്റ്യൻ ഫീച്ചർ’ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. തർജമ ചെയ്ത വിഷയത്തിൽ തുടർന്നും മാറ്റങ്ങൾ ആവശ്യപ്പെടുത്താനും തർജമ മെച്ചപ്പെടുത്താനും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാവും. ആന്‍ഡ്രോയിഡ് അതോറിറ്റി എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ഗൂഗിള്‍ ട്രാന്‍സിലേറ്റിന്റെ മൊബൈല്‍ ആപ്പ് പ്രോഗ്രാമില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്.
ഉച്ചാരണം മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു ശബ്ദ ഐക്കൺ വഴി വിവർത്തനം ചെയ്ത വാചകം കേൾക്കാനാകും. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്താൽ അതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേകം ബട്ടൻ നൽകിയിട്ടുണ്ടാവും. നിലവിൽ ഈ ഫീച്ചർ ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ 9.3.78.731229477.7 പതിപ്പിലാണ് ഈ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ജനറേറ്റീവ് എഐ ഉള്‍പ്പെടുത്തുന്നതോടെ യന്ത്ര തര്‍ജമ കൂടുതല്‍ കൃത്യതയുള്ളതാകും.