ഇനി ലക്ഷ്യം എവറസ്റ്റ് ; 5760 മീറ്റര്‍ ഉയരമുള്ള ദ്രൗപദി കാ ദണ്ഡ-2 കൊടുമുടി കീഴടങ്ങി ഇടുക്കി ഐഎഎസ് ഓഫീസര്‍
തൊടുപുഴ: സാഹസിക പര്‍വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സമുദ്ര നിരപ്പില്‍ നിന്നും 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2) വാണ് അര്‍ജുന്‍ കീഴടക്കിയത്. മെയ് 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍ (എന്‍.ഐ.എം) നിന്നുള്ള അഡ്വാന്‍സ് മൗണ്ടനിയറിങ് കോഴ്സിന്റെ ഭാഗമായാണ് അര്‍ജുന്‍ കൊടുമുടി താണ്ടിയത്. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാർഥ്യമാക്കിയതെന്ന് ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു