ജെറമി കോർബിനൊപ്പം രാഹുൽ ഗാന്ധി, ചിത്രം വിവാദമാക്കി ബിജെപി, മോദിയുടെ ചിത്രവുമായി കോൺഗ്രസും

0

ദില്ലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ യുകെ സന്ദർശനം വിവാദമാക്കുകയാണ് ബിജെപി. വിവാദ യുകെ എംപി ജെറമി കോർബിനൊപ്പം രാഹുൽ ഗാന്ധി പോസ് ചെയ്യുന്ന ഫോട്ടോ ഉയർത്തിയാണ് ബിജെപി ആരോപണങ്ങളുമായെത്തുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ ജെറമി കോർബിൻ നേരത്തെ നടത്തിയ ട്വീറ്റുകൾ ബിജെപിയെ ചൊടിപ്പിച്ചിരുന്നു.  ‘കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനോട് ചേർന്ന് നിൽക്കുന്ന പ്രസ്താവനകൾ നടത്തിയ  ജെറമി കോർബിനെ പോലുള്ള ഇന്ത്യാ വിരുദ്ധരുമായി കൂടിക്കാഴ്ച നടത്തിയും ചൈനയുമായി ധാരണാപത്രം ഒപ്പിട്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് ചൈനീസ് പണം കൈപ്പറ്റിയും…. രാഹുൽ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കാനുള്ള ശ്രമത്തിൽ എന്തിനാണ് രാജ്യത്തെ എതിർക്കുന്നത്?’ – ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ട്വീറ്റിൽ ചോദിച്ചു. 

You might also like