ആന്ധ്രാപ്രദേശിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ട് പ്രതിഷേധം, ആക്രമണം ജില്ലയുടെ പേര് മാറ്റിയതിനെതിരെ

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ട് കൊനസീമ സാധന സമിതി. കൊസസീമ ജില്ലയുടെ പേര് അംബേദ്കർ കൊസസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.  മന്ത്രിയുടെ വീടിന് പുറമെ എം എൽ എ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു. ആന്ധ്രാ സർക്കാരിന്റെ മൂന്ന് ബസ്സും പ്രതിഷേധക്കാർ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് മന്ത്രിയുടെയും എംഎൽഎയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. 

You might also like