അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി

0

അബുദാബി: അബുദാബിയില്‍(Abu Dhabi) അഞ്ചു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് (Pfizer-BioNTech vaccine)കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഇതിനായി ബുക്ക് ചെയ്യേണ്ടതില്ല. ഈ കേന്ദ്രങ്ങളില്‍ കുട്ടികളുമായി നേരിട്ട് എത്തിയാല്‍ മതിയാകും. അടുത്തിടെയാണ് അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഫെബ്രുവരി രണ്ട് മുതലാണ് അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ കൊവിഡ് ബാധിച്ചാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും അതിനാല്‍ എല്ലാവരും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. 

You might also like