കോവിഡ്: മൂന്നുദിവസം പിന്നിട്ടവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നു

0

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച് മൂന്നുദിവസം പിന്നിട്ട, ലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ രോഗികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നു. എന്നാൽ, ഇവർക്ക് ഏഴുദിവസത്തെ സമ്പർക്കവിലക്ക് നിർബന്ധമാണ്. ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തിൽ നൽകിയ നിർദേശം ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപ്പാക്കിത്തുടങ്ങി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവരെ വാക്കാലാണ് ഡി.എം.ഒ.മാർ ഈ നിർദേശം നൽകിയിട്ടുള്ളത്.മൂന്നുദിവസം പിന്നിട്ട രോഗലക്ഷണമില്ലാത്തവരുടെ പേര് കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് ഒഴിവാക്കാനാണ് നിർദേശം. ഇത് നടപ്പാക്കിത്തുടങ്ങിയതോടെ സംസ്ഥാനത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ സജീവ കേസുകൾ മൂന്നിലൊന്നായി കുറഞ്ഞു. സംസ്ഥാനത്താകെ സജീവ കേസുകളുടെ എണ്ണത്തിൽ 1.20 ലക്ഷത്തിന്റെ കുറവുണ്ട്. ഫെബ്രുവരി ഏഴിന് 3,01,654 സജീവ കേസുകൾ ഉണ്ടായിരുന്നത് 12-ന് 1,81,993 ആയി കുറഞ്ഞു.

You might also like