സൗദിയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകള്‍; 30 ഒഴിവുകളില്‍ 28,000 അപേക്ഷകര്‍

0

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബുള്ളറ്റ് ട്രെയിന്‍ bullet train) ഓടിക്കാന്‍ വനിതകള്‍ക്ക് അവസരം. 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന് ലഭിച്ചത് 28,000 അപേക്ഷകള്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കിയതിനാല്‍ ഈ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന ഓണ്‍ലൈന്‍ വിലയിരുത്തലില്‍ ഇവരില്‍ പകുതിയോളം ആളുകള്‍ പുറത്തായതായി സ്പാനിഷ് റെയില്‍വേ ഓപ്പറേറ്റര്‍ റെന്‍ഫെ പറഞ്ഞു. യോഗ്യരായ 30 സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഒരു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ പരിശീലനത്തിന് ശേഷമാണ് ഇവര്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങുക. 80 പുരുഷന്‍മാരെയും ഡ്രൈവര്‍മാരായി നിയമിക്കും. 

You might also like