ആഗോള ഊര്‍ജ സുരക്ഷ: പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ദോഹയില്‍ തുടക്കം

0

ദോഹ: പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫ്, ആഗോള ഊര്‍ജ സുരക്ഷ ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് ഉച്ചകോടിക്ക് ദോഹയില്‍ തുടക്കമായി. ‘പ്രകൃതി വാതകം; ഭാവി ഊര്‍ജത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്. പ്രകൃതി വാതകത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, പ്രകൃതി വാതക ഉല്‍പ്പാദനം വിപുലീകരിക്കുക, ആഗോള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഊര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. മൂന്ന് ദിവസത്തെ ഉച്ചകോടി നാളെ സമാപിക്കും. ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന മന്ത്രിതല യോഗങ്ങളാണ് നടക്കുന്നത്. അവസാന ദിവസമായ നാളെ GECF അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ യോഗങ്ങളാണ് നടക്കുക.

You might also like