ഇന്ത്യൻ സംഘവുമായി യുക്രൈനിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ വിമാനം തിരിച്ചെത്തി
യുക്രൈനില്‍ നിന്നും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11.30 ഓടെ ഡൽഹിയിൽ തിരിച്ചെത്തി. 254 യാത്രക്കാരെ തിരികെ കൊണ്ടുവന്നു. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്.ഇതില്‍ എഐ-1947 ഡ്രീംലൈനര്‍ ബോയിംഗ് ബി-787 വിമാനമാണ് രാവിലെ യുക്രൈനിലേക്ക് പോയത്. ഇന്ന് രാവിലെ 7.40നാണ് വിമാനം ഡൽഹിയിൽ നിന്നും യുക്രൈനിലെ ബോറിസ്പിൽ എത്തിച്ചത്. ഇന്ത്യൻ പൗരന്മാരോട് ബോറിസ്പിൽ എത്താൻ നിർദേശവും നൽകിയിരുന്നു.
ഈ മാസം 24, 26 തീയതികളിലും എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.