ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍

0

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ടാക്‌സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ടാക്സി സര്‍വീസ് ആപ്പായ ‘ഒ ടാക്‌സി’ക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വനിതാ ടാക്‌സി സര്‍വീസ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. 20ഓളം സ്ത്രീകളാണ് നിലവില്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുന്നത്.പിങ്ക്, വെള്ള നിറങ്ങളിലുള്ളതാണ് വനിതാ ടാക്‌സി. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പരിശീലനം ലഭിച്ചവരെയാണ് ഡ്രൈവര്‍മാരായി നിയമിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ സ്ത്രീകള്‍ ഓടിക്കുന്ന 50 കാറുകളും ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ഡ്രൈവര്‍മാരെയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ‘ഒ ടാക്‌സി’ സി.ഇ.ഒ എന്‍ജിനിയര്‍ ഹരിത് അല്‍ മെഖ്ബാലി പറഞ്ഞു.

You might also like