ദശലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗയോഗ്യമാക്കി ക്യു.എ.സി.സി
എല്ലാ വികസിത, വികസ്വര രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ്. അത് പരിഹരിക്കാനായി ദശലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗയോഗ്യമാക്കി ഖത്തര്‍ എയര്‍ക്രാഫ്റ്റ് കാറ്ററിങ് കമ്പനി (ക്യു.എ.സി.സി) മാതൃകയായി. ഇതിന് പുറമേ ഇനിയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലക്ഷത്തിലധികം പ്ലാസ്റ്റിക് വസ്തുക്കളും മിച്ചം വന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍, ഉപയോഗിച്ച പേപ്പര്‍ അവശിഷ്ടങ്ങള്‍, ഹാര്‍ഡ് ബോര്‍ഡ്, കെമിക്കല്‍ ഡ്രമ്മുകള്‍ തുടങ്ങിയവ റീസൈക്ലിങ്ങിന് വിധേയമാക്കി. ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പിന് കീഴിലുള്ള ക്യു.എ.സി.സി ഇതിലൂടെ തങ്ങളുടെ വാര്‍ഷിക മാലിന്യത്തിന്റെ അളവ് 1688 ടണ്ണായി കുറച്ചു.