യുദ്ധത്തിനെതിരായ പ്രതിഷേധം; റഷ്യ ഇതുവരെ തടവിലാക്കിയത് ആയിരത്തിലധം പേരെ
യുക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ക്കതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതിന് റഷ്യന്‍ ഭരണകൂടം തടവിലാക്കിയത് ആയിരത്തിലധികം പേരെയാണ്. യുദ്ധത്തിനെതിരെ റഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ ചെറുതും അസംഘടിതവുമായ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം വിന്യസിച്ചപ്പോള്‍ മുതല്‍ നിരവധി പേരാണ് പുടിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.