18000 തോക്കുകള്‍, ആയുധമെടുത്ത് യുക്രൈന്‍ ജനത; സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു
റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു. പതിനെട്ടായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. യുക്രൈന്‍ ജനത സകലശക്തിയുമെടുത്ത പോരാടുകയാണ്. ഏതുവിധേനയും റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് യുക്രൈനില്‍ എങ്ങും. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത്, തെരുവിലിറങ്ങി പോരാടുന്നു. റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ നഗരങ്ങളിലാണ് സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുന്നത്.