അമേരിക്ക യുക്രൈനൊപ്പം; ഏകാധിപത്യത്തിന് ജനാധിപത്യം വിജയിക്കുമെന്ന് യുഎസ് കോണ്‍ഗ്രസില്‍ ജോ ബൈഡന്‍
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യക്കെതിരായി നടപടികള്‍ കടുപ്പിച്ച് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. യുഎസിലെ യുക്രൈന്‍ സ്ഥാനപതിക്ക് യുഎസ് കോണ്‍ഗ്രസിലേക്ക് പ്രത്യേക ക്ഷണമുണ്ട്. പ്രസംഗം കേള്‍ക്കാന്‍ സന്ദര്‍ശക ഗാലറിയില്‍ യുക്രൈന്‍ പ്രതിനിധിയെത്തി. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്ന് ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.