ഛത്തീസ്​​ഗഡിലെ ബസ്തറിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം

0

റായ്പൂർ: ഛത്തീസ്​​ഗഡിലെ ബസ്തറിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് നക്സലുകളെ വധിച്ചു. രണ്ട് ജവന്മാർക്ക് പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.

ബസ്തലർ ഡിവിഷനിലെ കാങ്കർ-നാരായണപൂർ ജില്ലകളുടെ അതിർത്തിയിലാണ് സംഭവമുണ്ടായത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് അഞ്ച് ഓട്ടോമാറ്റിക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വനമേഖലയിൽ‌ ഏറ്റുമുട്ടൽ പുരോ​ഗമിക്കുകയാണെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ട‍ർ ജനറൽ പി. സുന്ദർരാജ് അറിയിച്ചു.പ്രദേശത്ത് നക്സുകളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസും സുരക്ഷാ സേനയും ജില്ലാ റിസർവ് ​ഗാർഡുകളും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഏറ്റമുട്ടലുണ്ടായത്. വധിച്ചവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ബന്ധപ്പെട്ട് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

You might also like