ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി; ജയ്ശങ്കർ

0

യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎഇ കാബിനറ്റ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ,കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവർ ചേർന്ന് സിംബയോസിസ് രാജ്യാന്തര സർവകലാശാലയുടെ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്തു.

യു.എ .ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ , കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിംബയോസിസ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തോടെ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ–യുഎഇ സഹകരണം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്ന് എസ്. ജയ്ശങ്കർ അഭിപ്രായപ്പെട്ടു. 2015 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുഎഇ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ തുടക്കമായിരുന്നു.വിദ്യാഭ്യാസം, ഊർജം, വ്യാപാരം, യാത്രാ സൗകര്യങ്ങൾ ഉൾപ്പടെയുള്ള നിർണായക രംഗങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മാറിയതായി ജയ്ശങ്കർ വ്യക്തമാക്കി.
You might also like