റഷ്യ വഴി രക്ഷാപ്രവർത്തനം; വിദ്യാര്‍ഥികളെ അതിര്‍ത്തിയിലെത്തിക്കാന്‍ 130 ബസുകള്‍ സജ്ജം
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി റഷ്യവഴി രക്ഷാപ്രവർത്തനം നടത്തും. സുമിയിലും ഖാർക്കിവിലും കുടുങ്ങിയ വിദ്യാർഥികൾക്കായി റഷ്യ ബസ്സുകൾ സജ്ജമാക്കി. അതിർത്തിയിലെത്തിക്കാൻ 130 ബസ്സുകളാണ് സജ്ജമാക്കിയത്. ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ അതിർത്തിയിലെത്തിക്കും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ് . യുക്രൈൻ രക്ഷാ ദൗത്യം പ്രധാനമന്ത്രി വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.