റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു; വകവരുത്തിയെന്ന് യുക്രൈൻ
യുക്രൈൻ അധിനിവേശത്തിനിടെ സൈനിക ജനറലിനെ നഷ്ടപ്പെട്ട് റഷ്യ. സെവൻത് എയർബോൺ ഡിവിഷനിലെ മേജർ ജനറൽ ആൻഡ്രി സുഖോവെത്സ്കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്കി മരിച്ചതായി യുക്രൈൻ ഉദ്യോഗസ്ഥരും റഷ്യൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്ന് വിലയിരുത്തപ്പെടുന്നുനാൽപ്പത്തിയേഴുകാരനായ സുഖോവെത്സ്കി മരിച്ചത് എങ്ങനെയാണ് എന്നതിൽ വ്യക്തതയില്ല. ‘യുക്രൈനിലെ പ്രത്യേക ഓപറേഷനിനിടെ’ കൊല്ലപ്പെട്ടു എന്നാണ് ക്രംലിൻ ആസ്ഥാനമായ പ്രവ്ദ പത്രം റിപ്പോർട്ട് ചെയ്തത്. ധീരതയ്ക്കുള്ള രണ്ട് പുരസ്കാരങ്ങൾ നേടിയ സൈനിക ജനറലാണ് ഇദ്ദേഹം. നേരത്തെ, സിറിയയിലെ റഷ്യൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു..