യുദ്ധം മുറുകുന്നതിനിടെ റഷ്യയിൽ സംപ്രേഷണം നിർത്തി വിവിധ വാർത്താ ചാനലുകൾ
റഷ്യ-യുക്രൈൻ യുദ്ധം മുറുകുന്നതിനിടെ റഷ്യയിൽ സംപ്രേഷണം നിർത്തി വിവിധ വാർത്താ ചാനലുകൾ. ബിബിസിയും സിഎൻഎനും റഷ്യയിൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചു. യുദ്ധ വാർത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിന് റഷ്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. റഷ്യയിൽ ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗൂഗിൾ, മൈക്രോസ്ഫോറ്റ് ഉൾപ്പെടെയുള്ള കമ്പനികള്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചു.