യുക്രൈനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത് 20 ലക്ഷം പേര്‍ക്കെന്ന് യു എന്‍ ഏജന്‍സി
യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം സൃഷ്ടിച്ചതെന്ന് ഏജന്‍സി വിലയിരുത്തി. യുദ്ധം കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്തോറും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇവരെ സ്വാദതം ചെയ്യാനുള്ളാഹചര്യം പരിമിതമാകുമെന്നും ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന കണക്ക് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരുന്നു. 861 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ യുഎന്‍ അറിയിച്ചു.