റഷ്യയിലേക്കുള്ള ഉൽപന്നവിതരണം അവസാനിപ്പിച്ച് ആമസോൺ
ഓൺലൈൻ വിപണിയായ ആമസോൺ റഷ്യയിലേക്കുള്ള ഉൽപന്നവിതരണം നിർത്തി. റഷ്യൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടർന്നു ബാങ്കിങ് സേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല. ഗൂഗിൾ പ്ലേ സർവീസസും യുട്യൂബും റഷ്യയിലെ പെയ്ഡ് സേവനങ്ങൾ നേരത്തെ നിർത്തി. റഷ്യൻ യുട്യൂബർമാർക്കു റഷ്യയിൽ നിന്നു പരസ്യവരുമാനവും ലഭിക്കില്ല. അതേ സമയം, ആപ്പിൾ മാപ്സ് സേവനം റഷ്യയ്ക്കു പുറത്തുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ ഭൂപടത്തിൽ ക്രൈമിയയെ യുക്രൈന്റെ ഭാഗമായി കാണിച്ചുതുടങ്ങി. 2014ൽ റഷ്യ യുക്രൈന്റെ പക്കൽ നിന്നു നിന്നു ക്രൈമിയ പിടിച്ചെടുത്തിരുന്നു.