സോ​പ്പി​ട്ട് “ഓ​ണം’…! ജാ​ഗ്ര​ത കൈ​വി​ടാ​തെ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി…

0

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​യി​ൽ യാ​തൊ​രു വി​ധ പാ​ളി​ച്ച​യ്ക്കും ഇ​ട​ന​ൽ​കാ​തെ ന​മു​ക്ക് ഈ ​ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന് അ​ത്തം. ജാ​തി​യു​ടേ​യും മ​ത​ത്തി​ൻറെ​യും അ​തി​ർ വ​ര​മ്ബു​ക​ൾ ഭേ​ദി​ച്ചു​കൊ​ണ്ട് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ ഒ​ത്തു ചേ​രു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി തീ​ർ​ത്ത പ്ര​തി​സ​ന്ധി​യു​ടെ നി​ഴ​ലി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണെ​ങ്കി​ലും സ​മാ​ധാ​ന​ത്തി​ൻറെ​യും മാ​ന​വി​ക​ത​യു​ടേ​യും സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​മു​ക്ക് ഈ ​ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​ര​വ​ധി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്ന ഈ ​മ​ഹാ​മാ​രി​യു​ടെ ഇ​രു​ണ്ട നാ​ളു​ക​ളെ വ​ക​ഞ്ഞു മാ​റ്റി, സ​മൃ​ദ്ധി​യും സ​ന്തോ​ഷ​വും നി​റ​ഞ്ഞ പു​തി​യ കേ​ര​ള​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ ഈ ​ഓ​ണ​ക്കാ​ലം ന​മ്മി​ൽ പ്ര​ത്യാ​ശ​യും ആ​ത്മ​വി​ശ്വാ​സ​വും നി​റ​യ്ക്ക​ട്ടെ. മ​ല​യാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്, നാ​ടി​ൻറെ ന​ന്മ​യ്ക്കാ​യി പ്ര​യ​ത്നി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്തു​കൊ​ണ്ട് ന​മു​ക്ക് ഈ ​ഓ​ണം ആ​ഘോ​ഷി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

You might also like