കർണാടകയിൽ ടി പി എം ആരാധനകൾ നാളെ ആഗസ്റ്റ് 23മുതൽ പുനരാരംഭിക്കും

0

ബെംഗളുരു: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ചില മാസത്തോളമായ് ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെൻ്ററിൻ്റെ കീഴിലുള്ള 45 പ്രാദേശിക സഭകളിൽ വിശ്വാസികളെ പ്രവേശിപ്പിച്ചുള്ള ആരാധന നിർത്തലാക്കിയിട്ട്.
എന്നാൽ സഭയുടെ ചെന്നൈ ആസ്ഥാന മന്ദിരത്തിൽ നിന്നുള്ള പുതിയ അറിയിപ്പ് അനുസരിച്ചും കർണാടക സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചും ആഗസ്റ്റ് 23 മുതൽ ബാംഗ്ലൂർ സെൻ്ററിൻ്റെ കീഴിലുള്ള മംഗലാപുരം, ശിവമൊഗ്ഗെ, ഹാസൻ ,മൈസൂരു തുടങ്ങി 45 പ്രാദേശിക സഭകളിൽ ആരാധനകൾ ആരംഭിക്കുമെന്ന് സെൻ്റർ പാസ്റ്റർ പറഞ്ഞു.
സെൻറർ ഫെയ്ത്ത് ഹോമിൽ രാവിലെ 8.30 നും 11 നുമായി രണ്ട് ആരാധനകളും സ്ഥലപരിമിതിയുള്ള ചില പ്രാദേശിക സഭകളിൽ വൈകിട്ട് 4 നും കൂടെ ആരാധകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമെ വിശ്വാസികൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സാധിക്കൂ.

ആരാധനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായ് പാലിക്കണം

✓ 10 വയസിന് താഴെയും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം ഇല്ല.
✓ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ മാത്രമെ നിർബന്ധിത താപ സ്കാനിംഗ് നടത്തുകയുള്ളു.
✓ 37.5°C അല്ലങ്കിൽ 99.5°F ന് തുല്യമോ താപനിലയോ ഉള്ളവർക്ക് മാത്രമെ പ്രവേശനമുള്ളൂ.
✓ മാസ്ക് ധരിച്ച് വരുന്നവരെ മാത്രമെ ആരാധനയിൽ പ്രവേശിപ്പിക്കൂ.
✓ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നീ ലക്ഷണങ്ങളുള്ളവരെ അനവധിക്കില്ല. പകരം ഗവൺമെൻ്റ നിർദ്ദേശപ്രകാരം മെഡിക്കൽ കൺസൾട്ടേഷൻ തേടാൻ നിർദ്ദേശിക്കും.
✓ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയിട്ട് അകത്ത് പ്രവേശിക്കണം.
✓ ആരാധന ആരംഭിച്ച് 5 മിനിറ്റിന് ശേഷം പ്രധാന വാതിൽ അടച്ചിടും.
✓ ആരാധന 90 മിനിറ്റ് മാത്രമെ ഉണ്ടായിരിക്കൂ.
✓വാളണ്ടേഴ്സിൻ്റെ നിർദ്ദേശപ്രകാരം വാഹനങ്ങൾ പാർക്ക് ചെയ്യണം.
✓സാമൂഹിക അകലം പാലിച്ച് ഇട്ടിരിക്കുന്ന കസേരകൾ, അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥാനത്ത് നിന്ന് മാറ്റരുത്.
✓കർണാടക ഗവൺമെൻ്റ് നിർദ്ദേശം അനുസരിച്ച് ആരാധന ആരംഭിക്കുന്നതിന് അൽപ്പം മുമ്പ് അകത്ത് പ്രവേശിക്കണം.
✓ബാഗ്, വെള്ളത്തിൻ്റെ കുപ്പികൾ എന്നിവ ഹാളിനകത്തേക്ക് അനുവധിക്കില്ല.
✓ശുശ്രൂഷകരും വിശ്വാസികളും ഹസ്തദാനവും സ്നേഹചുംബനവും നൽകരുത്.
✓ആരാധന കഴിഞ്ഞാൽ ഉടനെ ഭവനത്തിലേക്ക് മടങ്ങണം.

കർണാടക സർക്കാരിൻ്റെ വിവിധ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ച് മാത്രമെ വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളുവെന്നും സെൻറർ പാസ്റ്റർ പറഞ്ഞു

You might also like