റഷ്യയിൽ നിന്ന് ഡിസ്‌കൗണ്ടിൽ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

0

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസ് അടക്കം റഷ്യയിൽ നിന്ന് ഊർജ ഇറക്കുമതി നിരോധിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നിലവിൽ റഷ്യയിൽ നിന്ന് 2 മുതൽ 3% വരെ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ വർഷം ഇതുവരെ എണ്ണവില 40% ഉയർന്നതിനാൽ കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.  ‘റഷ്യ എണ്ണയും മറ്റ് സാധനങ്ങളും വിലക്കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. അത് സ്വീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരിക്കും. ടാങ്കർ, ഇൻഷുറൻസ് പരിരക്ഷ, എണ്ണ മിശ്രിതങ്ങൾ തുടങ്ങിയ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാൽ ഓഫർ സ്വീകരിക്കും’- ഇന്ത്യന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like