യുക്രൈനിൽ പകർച്ചവ്യാധികൾ വർധിക്കാൻ സാധ്യത; ഡേക്ടർമാർക്ക് മുന്നറിയിപ്പ്

0

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ അഭയാർഥികൾക്കിടയിൽ പകർച്ചവ്യാധികൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുക്രൈനിൽ പോളിയോ, കോളറ, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ എമർജൻസി പ്രോഗ്രാം മാനേജരായ കേറ്റ് വൈറ്റ് സി.എൻ.എന്നിനോട് പറഞ്ഞു. നിലവിൽ യുക്രൈനിൽ വാക്‌സിനെടുത്തവരുടെ എണ്ണം കുറവാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ലഭിക്കുന്നത് പോലെയുള്ള പ്രതിരോധശേഷി ലഭിക്കണമെങ്കിൽ ആദ്യം വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ രാജ്യത്ത് കോവിഡ് വർധിക്കാനുള്ള സാധ്യത കൂടുതലാണ്.

You might also like