റഷ്യയുമായി സഹകരിച്ചാൽ 15 വർഷം തടവ്; ഉത്തരവിൽ ഒപ്പുവെച്ച് സെലെൻസ്‌കി

0

കീവ്: റഷ്യയുമായുള്ള സഹകരണം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി ചൊവ്വാഴ്ച ഒപ്പുവച്ചു. നെക്സ്റ്റ് ടിവിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അധിനിവേശം നടത്തുന്ന രാഷ്ട്രമായ റഷ്യയുമായുള്ള സഹകരണത്തിന് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം റഷ്യ-യുക്രൈൻ യുദ്ധം 21-ാം ദിവസത്തിലേക്ക് കടന്നതോടെ യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം ബോംബാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും തീവ്രത വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ കീവ് കൈവിടാതിരിക്കാൻ യുക്രൈനും കടുത്ത പ്രതിരോധമാണ് റഷ്യയ്ക്കെതിരെ തീർക്കുന്നത്.

You might also like