ലൈഫ് പദ്ധതി; മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിയെടുത്തത് 67 ലക്ഷം രൂപ

0

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ തുക വിതരണത്തിൽ വൻ ക്രമക്കേടുകൾ. കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗുണഭോക്താക്കൾക്ക് നൽകാതെ തട്ടിയെടുത്തത് 67 ലക്ഷം രൂപയാണ്. അഴിമതി തെളിയിക്കുന്ന സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ റിപ്പോർട്ട് 24നു ലഭിച്ചു. ഉദ്യോഗസ്ഥനെതിരായ നടപടി വകുപ്പ് തലത്തിൽ ഒതുങ്ങുകയും ചെയ്തു. കോട്ടയത്ത് ഈരാറ്റുപേട്ട ബ്ലോക്കിലുൾപ്പെടുന്ന മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ ജോർജാണ് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട തുക അപഹരിച്ചത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട ലൈഫ് ഗുണഭോക്താക്കൾക്ക് നൽകാവുന്ന പരമാവധി തുക 4 ലക്ഷം രൂപയാണ്. എന്നാൽ, നിർവഹണ ഉദ്യോഗസ്ഥനായ ജോൺസൺ നൽകിയത് 4,40,000 മുതൽ 5,80,000 രൂപ വരെ. ഈ തുക നൽകിയത് ലൈഫ് ഗുണഭോക്താക്കൾ അല്ലാത്തവർക്കാണ്. പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ പാസ് ബുക്കും എടിഎം കാർഡും കൈക്കലാക്കി ഉദ്യോഗസ്ഥൻ തന്നെ തുക പിൻവലിക്കുകയായിരുന്നു.

You might also like