വിമാന ഇന്ധന വിലയിൽ റെക്കോർഡ് വർദ്ധനവ്

0

എണ്ണക്കമ്പനികൾ വിമാന ഇന്ധനവില 18 ശതമാനം കൂട്ടിയതോടെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ റെക്കോർഡ് വർദ്ധനവ്. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് ഒരു ലക്ഷം രൂപ പിന്നിട്ടു. കിലോ ലിറ്ററിന് 17,135.63 രൂപയുടെ വർദ്ധനവാണ് വിമാന ഇന്ധനത്തിന് വരുത്തിയത്. ഇതോടെ ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില 1,10,666.29 രൂപയായി വർദ്ധിച്ചു. യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ എ.ടി.എഫ് നിരക്ക് ഉയർത്തുന്നത്. സാധാരണ ഗതിയിൽ എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധന വിലയിൽ മാറ്റമുണ്ടാകുന്നത്.

You might also like