മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം

0

മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്ന് യുക്രൈൻ. നാന്നൂറോളം പേർക്ക് അഭയം നൽകിയിരുന്ന മാരിയോപോളിലെ സ്‌കൂളിനു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഹൈപ്പർസോണിക് മിസൈലാണ് റഷ്യൻ സൈന്യം തൊടുത്തുവിട്ടത്. റഷ്യൻ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. ഹൈപ്പർസോണിക് മിസൈൽ വീണ്ടും യുക്രൈനിൽ വിക്ഷേപിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. മുമ്പ്, ഇവിടെ ഒരു തിയേറ്ററിന് നേരെ ആക്രമണം നടന്നിരുന്നു. രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ നേരിട്ട് ചർച്ചകൾ നടത്താൻ യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ചു. സ്വിസ് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ സമ്പന്നരുടെ പണം കണ്ടുകെട്ടാൻ സെലൻസ്‌കി സ്വിറ്റ്സർലൻഡ് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം യുക്രൈന് എതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ നൽകുന്നുവെന്നാണ് ആരോപണം.

You might also like