പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന്; ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ

0

പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് ആരോപിച്ച് ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മുതൽ അഡ്മിനിസ്ട്രേഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ എസ് അസ്‌കറലിയാണ് ഉത്തരവ് പുറത്തിറക്കിയത്. ദ്വീപിൽ നാളെ എൻ സി പി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കവരത്തി, മിനിക്കോയ്, അഗത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, കടമത്ത്, ചെത്‌ലത്ത്, കിൽത്താൻ, ബിത്ര എന്നീ ദീപുകളിലെല്ലാം എൻസിപി നാളെ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. സമാധാന പൂർണമായാണ് പ്രതിഷേധം നടത്തുകയെന്ന് എൻസിപി പറഞ്ഞിരുന്നതെങ്കിലും അശാന്തി സൃഷ്ടിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന തരത്തിലാണ് അണികളുടെ പ്രവർത്തനമെന്ന് ഉത്തരവിൽ അഡ്മിനിസ്‌ട്രേഷൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ വിമർശിച്ചു.

You might also like