റഷ്യയുടെ മിസൈൽ ആക്രമണം; തകർന്നത് യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്-ഉരുക്ക് നിർമ്മാണശാല

0

യുക്രൈന്റെ തുറമുഖ നഗരമായ മരിയൂപോളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതോടെ തകർന്നത് യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്-ഉരുക്ക് നിർമ്മാണ ശാല. അസോവ്സ്റ്റൽ അയേൺ ആൻഡ് സ്റ്റീൽ വർക്ക്‌സ് എന്ന സ്ഥാപനമാണ് റഷ്യൻ ആക്രമണത്തിൽ തകർന്നതെന്ന് അധികൃതർ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രൈൻ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നതെന്നും യുക്രൈന്റെ പരിസ്ഥിതി എല്ലാം നശിച്ചിരിക്കുകയാണെന്നും യുക്രൈനിലെ നിയമസഭാംഗം ലെസിയ വാസിലെങ്കോ ട്വിറ്ററിൽ കുറിച്ചു.

You might also like