ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് WHO

0

ജെനീവ: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതടക്കം നിരവധി ഘടകങ്ങൾ പുതിയ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു. കോവിഡ് മഹാമാരി അവസാനിച്ചതായുള്ള തെറ്റായ പ്രചാരണം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. ഒമിക്രോൺ വകഭേദം അപകടമില്ലാത്തതാണെന്നും ഇത് അവസാനത്തെ വകഭേദമാണെന്നും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതും ജനങ്ങൾക്കിടയിൽ കോവിഡിനെതിരായ പ്രതിരോധ നടപടികളെ അവഗണിക്കാനും അങ്ങനെ രോഗവ്യാപനമുണ്ടാക്കാനും ഇടയാക്കുന്നുണ്ട്, അവർ പറഞ്ഞു.

You might also like