ഖത്തറില്‍ ഡിംഡെക്സ് സമുദ്ര പ്രതിരോധ പ്രദര്‍ശനത്തില്‍ അത്യാധുനിക യുദ്ധക്കപ്പലുകളുടെ നീണ്ട നിര

0

അത്യാധുനിക യുദ്ധക്കപ്പലുകളുടെ നീണ്ട നിരയാണ് ‌ഇപ്പോള്‍ ദോഹ തീരത്ത്. ബ്രഹ്മോസ് മിസൈല്‍ വാഹക ശേഷിയുള്ള ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്തയും പാകിസ്താന്റെ പിഎന്‍എസ് ഷംസീര്‍ പടക്കപ്പലുമൊക്കെ ഇപ്പോള്‍ ദോഹ തീരത്തുണ്ട്. ഡിംഡെക്സ് സമുദ്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് കപ്പലുകള്‍ ദോഹയിലെത്തിയത്.  ദോഹ ഹമദ് അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആരുടെയും ഉള്ളൊന്ന് പിടയ്ക്കും. സമുദ്രങ്ങളില്‍ പോരാട്ടത്തിന്റെയും  പ്രതിരോധത്തിന്റെയും കരുത്തായി മാറിയ പടക്കപ്പലുകള്‍ നിരനിരയായി നില്‍ക്കുന്നു. ഇന്ത്യ, പാകിസ്താന്‍, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 13 കപ്പലുകള്‍. ഐഎന്‍സ് കൊല്‍ക്കത്തയാണ് ഇന്ത്യയെ  പ്രതിനിധീകരിക്കുന്നത്. 2014 ല്‍ കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് ‌ കൊല്‍ക്കത്തയില്‍ ഹെലിപാട് അടക്കമുള്ള സംവിധാനങ്ങളുണ്ട്.

You might also like