പാക് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സൈനിക മേധാവി

0

പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് രാജിവയ്ക്കണമെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം രാജി നല്‍കണമെന്നാണ് ആവശ്യം.(resignation of imran khan) ഇമ്രാന്‍ ഖാനെ സൈന്യം പൂര്‍ണമായി കൈവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടെന്നാണ് സൈന്യത്തിന്റെ നിലപാട്. നേരത്തെ രാജ്യത്തെ ചാരസംഘടനകളുടെ മേധാവി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ മറ്റ് മൂന്ന് മുതിര്‍ന്ന സൈനിക ജനറല്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്രാന്‍ ഖാനോട് രാജിനല്‍കാന്‍ ആവശ്യപ്പെട്ടു.

You might also like