റഷ്യയുടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാം; കരുതിയിരിക്കണമെന്ന് ബൈഡന്‍

0

രാജ്യത്തെ സ്വകാര്യ മേഖലയ്‌ലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ സൈബര്‍ അറ്റാക്കിങ് ഭീഷണി വര്‍ധിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.(Biden Warns Russian Cyber attacks On US) കരുതിയിരിക്കണമെന്നും സൈബര്‍ അറ്റാക്കിങ്ങിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും ബൈഡന്‍ നിര്‍ദേശം നല്‍കി. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേലെ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ അവര്‍ക്ക് അമര്‍ഷമുണ്ടെന്നും സൈബര്‍ അറ്റാക്കിങ്ങിന് സാധ്യതകള്‍ റഷ്യ പരമാവധി ഉപയോഗപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.

You might also like